13കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 30 വർഷം തടവും പിഴയും
Thursday, August 18, 2022 12:27 AM IST
മറയൂർ: പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 30 വർഷത്തെ തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മറയൂർ ഗ്രാമം സ്വദേശി ഉത്രകുമാർ (44) ആണ് പ്രതി.
2018ൽ മറയൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇടുക്കി അതിവേഗ പോക്സോ കോടതി ജഡ്ജി ടി.ജി. വർഗീസ് ശിക്ഷ വിധിച്ചത്. അമ്മയില്ലാത്ത സമയത്ത് വീട്ടിൽവച്ച് പ്രതി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. കുട്ടിയുടെയും സംഭവ സമയത്ത് വീട്ടിലുണ്ട ായിരുന്ന സഹോദരിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് വിധി. വിചാരണക്കിടെ കുട്ടിയുടെ അമ്മ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു.