വക്കം പുരുഷോത്തമന്റെ അനുഗ്രഹവും ഉപദേശവും തേടി സ്പീക്കർ എ.എൻ. ഷംസീർ
Friday, September 30, 2022 2:42 AM IST
തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തിലെ കർക്കശക്കാരനായ സ്പീക്കർ വക്കം പുരുഷോത്തമന്റെ അനുഗ്രഹവും ഉപദേശവും തേടി എ.എൻ ഷംസീർ.
ഇന്നലെ രാവിലെ കുമാരപുരത്തെ വക്കത്തിന്റെ വസതിയിലെത്തിയാണ് പുതിയ സ്പീക്കർ എ.എൻ. ഷംസീർ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്. വക്കം പുരുഷോത്തമനെയും അദ്ദേഹത്തിന്റെ പത്നി ഡോ. ലില്ലിയെയും സ്പീക്കർ പൊന്നാടയണിയിച്ച് ആദരിക്കുകയും പുതുവസ്ത്രങ്ങൾ സമ്മാനമായി നൽകുകയും ചെയ്തു.