സഭയോടൊപ്പം അണിനിരക്കണമെന്ന് അല്മായശബ്ദം
Thursday, October 6, 2022 12:32 AM IST
കൊച്ചി: മാർപാപ്പയും സീറോ മലബാർ സഭാ സിനഡും പ്രാവർത്തികമാക്കാൻ ആവശ്യപ്പെട്ട വിശുദ്ധ കുർബാനയുടെ അർപ്പണരീതിയിലെ ഐകരൂപ്യം നടപ്പാക്കുന്നതിൽ എറണാകുളം-അങ്കമാലി അതിരൂപതയിലെ അൽമായരും വൈദികരും തടസം നിൽക്കരുതെന്ന് അതിരൂപത അല്മായശബ്ദം ആവശ്യപ്പെട്ടു.
കത്തോലിക്കാ സഭയെയും മാർപാപ്പയെയും കത്തോലിക്കാ പാരമ്പര്യത്തെയും അംഗീകരിക്കുന്നവർ ഏകീകൃത കുർബാനക്രമം അനുസരിക്കുമെന്ന് പ്രസിഡന്റ് ബിജു നെറ്റിക്കാടൻ, വക്താവ് ഷൈബി പാപ്പച്ചൻ, കൺവീനർ ജോണി തോട്ടക്കര എന്നിവർ പറഞ്ഞു.