അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ് : പ്രതികള്‍ ജാമ്യഹര്‍ജി നല്കി
Thursday, January 26, 2023 1:50 AM IST
കൊച്ചി: ബിജെപി നേതാവും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസില്‍ ഒന്നു മുതല്‍ 15 വരെ പ്രതികൾ ജാമ്യം തേടി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം എന്ന അബ്ദുള്‍ കലാം, അബ്ദുള്‍ കലാം, സഫറുദ്ദീന്‍, മന്‍ഷാദ്, ജസീബ് രാജ, നവാസ്, ഷമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്, പൂവത്തിങ്കല്‍ ഷാജി, ഷെര്‍നാസ് അഷറഫ് എന്നിവവരാണു ഹർജി നൽകിയത്.
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ്. ഷാനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതിനു പ്രതികാരമായി രഞ്ജിത്ത് ശ്രീനിവാസനെ പോപ്പുലര്‍ ഫ്രണ്ടുകാരായ പ്രതികള്‍ ആക്രമിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. 2021 ഡിസംബര്‍ 19നാണ് രഞ്ജിത്ത് ശ്രീനിവാസനെ വീട്ടില്‍ അതിക്രമിച്ചു കയറി കൊലപ്പെടുത്തിയത്.