റബര്‍ വിലസ്ഥിരതാ ഫണ്ട് 250 രൂപയാക്കണം: ജോസ് കെ. മാണി
Sunday, January 29, 2023 12:39 AM IST
കോട്ടയം: റബര്‍ കര്‍ഷകര്‍ നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി സംസ്ഥാന ബജറ്റില്‍ റബറിനു കിലോയ്ക്ക് 250 രൂപ ഉറപ്പാക്കണമെന്ന് കേരള കോണ്‍ഗ്രസ്- എം ചെയര്മാന് ജോസ് കെ.മാണി മുഖ്യമന്ത്രി പിണറായി വിജയനു നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ 12 ലക്ഷത്തോളം ചെറുകിട നാമമാത്ര കര്‍ഷകരെ റബറിന്റെ വിലത്തകര്‍ച്ച ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.
ഉപാധിരഹിതമായി അനുവാദം നല്കിയ റബര്‍ ഇറക്കുമതി അടിയന്തിരമായി നിര്‍ത്തലാക്കുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.