മലയാളി വിദ്യാർഥിനി കെട്ടിടത്തിൽനിന്നു വീണുമരിച്ചു
Monday, January 30, 2023 3:31 AM IST
ചങ്ങനാശേരി: മലയാളി വിദ്യാർഥിനി കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്നു വീണു മരിച്ചു. രസായനിയിലെ അമിറ്റി വാഴ്സിറ്റിയിൽ ബിരുദം (ഡിസൈനിംഗ്) രണ്ടാം വർഷ വിദ്യാർഥിനിയായ റോസ് മേരി (19) ആണ് കെട്ടിടത്തിൽനിന്നു വീണു മരിച്ചത്. പൻവേലിലെ ഇന്ത്യാ ബുൾസ് കെട്ടിടത്തിലാണ് അപകടമുണ്ടായത്. ചങ്ങനാശേരി സ്വദേശിനിയാണ്. മൃതദേഹം പൻവേലിലെ റൂറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കൾ സംഭവസ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്.