കേന്ദ്രശ്രമം തൊഴിലുറപ്പിനെ അട്ടിമറിക്കാൻ: മന്ത്രി
Wednesday, February 8, 2023 12:29 AM IST
തിരുവനന്തപുരം: കാർഷിക മേഖലയ്ക്കും ഉത്പാദന മേഖലയിലെ ആസ്തി നിർമിതിക്കും തൊഴിലുറപ്പു പദ്ധതിയെ ഉപയോഗപ്പെടുത്തണമെന്നതാണ് സർക്കാർ കാഴ്പ്പാടെന്ന് മന്ത്രി എം.ബി. രാജേഷ്.
എന്നാൽ, ഇവ ഉൾപ്പെടുത്താൻ കേന്ദ്രം തയാറായിട്ടില്ലെന്ന് എം. രാജഗോപാലിന്റെ ശ്രദ്ധക്ഷണിക്കലിനു മന്ത്രി മറുപടി നൽകി. തൊഴിലുറപ്പു പദ്ധതി കേരളത്തിൽ ആശ്രയിക്കുന്നതിൽ 90 ശതമാനവും സ്ത്രീകളാണ്. കേന്ദ്രം ഈ പദ്ധതിയെ അട്ടിമറിക്കാനാണു ശ്രമിക്കുന്നത്- മന്ത്രി പറഞ്ഞു.