ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Sunday, March 19, 2023 12:20 AM IST
പാലാ: പ്രവിത്താനത്ത് ഇന്നലെ ബൈക്കും സ്കൂട്ടറും കൂട്ടിയി ടിച്ചുണ്ടായ അപകടത്തില് യുവാവ് മരിച്ചു. പ്രവിത്താനം പനന്താനത്ത് കൊരംകുത്തിമാക്കല് ബിജുവിന്റെ മകന് ഹര്ഷല് (22) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.45ടെ പ്രവിത്താനം-ചൂണ്ടച്ചേരി റോഡിലാണ് അപകടം സംഭവിച്ചത്.
ഹര്ഷന് സഞ്ചരിച്ച ബൈക്കും എതിരേ വന്ന ടിപ്പറും കൂട്ടിയിടിച്ചാണ് അപകടം. പോലീസ് എത്തി മൃതദേഹം പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. പാലായിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഹര്ഷന് രാവിലെ ഓഫീസിലേയ്ക്ക് പോരുന്പോഴാണ് അപകടമുണ്ടായത്. പാലാ പോലീസ് സ്ഥലത്തെത്തി മേല്നടപടികള് സ്വീകരിച്ചു. സംസ്കാരശുശ്രൂഷകള് നാളെ 2.30 ന് ഭവനത്തില് ആരംഭിച്ച് പ്രവിത്താനം സെന്റ് അഗസ്റ്റിന്സ് ഫൊറോനപള്ളിയില്.
മാതാവ് റൂബി രാമപുരം കോലത്ത് കുടുംബാംഗം. സഹോദരങ്ങള്. ആഷര്, റോഷന്.