ഒഡീഷയിലെ ട്രെയിന്‍ അപകടം ഏറെ വേദനാജനകം: മാര്‍ ആലഞ്ചേരി
Sunday, June 4, 2023 12:17 AM IST
കൊച്ചി: ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും അനേകം പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത ഒഡീഷയിലെ ട്രെയിന്‍ അപകടം ഏറെ വേദനാജനകമെന്ന് സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
കേട്ടുകേള്‍വിയില്ലാത്ത വിധം മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിക്കുകയും പാളം തെറ്റുകയും തത്ഫലമായി രാജ്യത്തെ മുഴുവന്‍ വേദനയിലാഴ്ത്തുകയും ചെയ്ത ദുരന്തത്തില്‍ കര്‍ദിനാള്‍ ദുഃഖം രേഖപ്പെടുത്തി. ഈ ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അതോടൊപ്പം പരിക്കേറ്റവര്‍ക്കും ആശ്വാസവും സഹായവുമെത്തിച്ചു കൊടുക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സര്‍ക്കാരിനോടും റെയില്‍വേ ഡിപ്പാര്‍ട്ടുമെന്റിനോടും ബന്ധപ്പെട്ട അധികാരികളോടും ചേര്‍ന്ന് കത്തോലിക്കാസഭയും ആശ്വാസനടപടികളില്‍ പങ്കുചേരുന്നതാണെന്ന് കര്‍ദിനാള്‍ അറിയിച്ചു.