മുറുക്ക് തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു
Saturday, December 2, 2023 2:02 AM IST
മാങ്കാംകുഴി (ആലപ്പുഴ): മുറുക്ക് തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസുകാരന് മരിച്ചു.
പാലക്കാട് പുതുക്കോട് തെക്കേപൊറ്റ ഇരട്ടക്കുളമ്പില്‍ വിജീഷിന്റെയും തഴക്കര പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ മാങ്കാംകുഴി മലയില്‍ പടീറ്റതില്‍ ദിവ്യയുടെയും ഇരട്ടക്കുഞ്ഞുങ്ങളിലൊരാളായ വൈഷ്ണവ് ആണ് മരിച്ചത്. ദിവ്യയുടെ മാങ്കാംകുഴിയിലെ വീട്ടില്‍ ഇന്നലെ രാവിലെയാണ് സംഭവം.
കുഞ്ഞിന് കഴിക്കാന്‍ കൊടുത്ത മുറുക്ക് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍ കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈഷ്ണവിന്റെ സഹോദരി വൈഗ.