വ്യാജ പ്രചാരണം: പരാതി നൽകിയെന്ന് വിദ്യാഭ്യാസ മന്ത്രി
Friday, April 12, 2024 2:07 AM IST
തിരുവനന്തപുരം: കേരള സർക്കാരിന്റെ പാഠപുസ്തകം എന്ന നിലയിൽ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ പോലീസിൽ പരാതി നൽകിയതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേരളത്തെക്കുറിച്ചു വെറുപ്പു പരത്താനുള്ള മറ്റൊരു ശ്രമമാണിതെന്ന് ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു.
മിസ്റ്റർ.സിൻഹ എന്ന ഹാൻഡിൽ ഉപയോഗിക്കുന്ന വ്യക്തിയാണ് എക്സ് പ്ലാറ്റ്ഫോമിൽ കേരള സർക്കാരിന്റേതെന്ന് തെറ്റായി വ്യാഖ്യാനിക്കുന്ന പുസ്തകത്തിൽ നിന്നുള്ള പേജുകൾ പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റ് നീക്കം ചെയ്യാനും ഉടനടി നടപടിയെടുക്കാനും പരാതിയിൽ ആവശ്യപ്പെട്ടു.