പികെവി പുരസ്‌കാരത്തിന് നാമനിര്‍ദേശം ക്ഷണിച്ചു
പികെവി പുരസ്‌കാരത്തിന്  നാമനിര്‍ദേശം ക്ഷണിച്ചു
Thursday, June 13, 2024 2:48 AM IST
കി​ട​ങ്ങൂ​ര്‍: പി​കെ​വി സെ​ന്‍റ​ർ ഫോ​ര്‍ ഹ്യു​മ​ന്‍ ഡെ​വ​ല​പ്മെ​ന്‍റ് ആ​ന്‍ഡ് ക​ള്‍ച്ച​റ​ല്‍ അ​ഫ​യേ​ഴ്സ് കി​ട​ങ്ങൂ​ര്‍ ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള 2023 ലെ ​പി​കെ​വി പു​ര​സ്‌​കാ​ര​ത്തി​നു​ള്ള നാ​മ​നി​ര്‍ദേ​ശം ക്ഷ​ണി​ച്ചു. 10,001 രൂ​പ​യും പ്ര​ശ​സ്തി ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം.

പൊ​തു​പ്ര​വ​ര്‍ത്ത​ന രം​ഗ​ത്ത് കേ​ര​ള​മാ​കെ അ​റി​യ​പ്പെ​ടു​ന്ന വ്യ​ക്തി​ത്വം, സം​ശു​ദ്ധ​മാ​യ പൊ​തു​ജീ​വി​ത​വും വ്യ​ക്തി​ത്വ​വും, പൊ​തു പ്ര​വ​ര്‍ത്ത​ന രം​ഗ​ത്തെ സ​മ​ഗ്ര​സം​ഭാ​വ​ന​ക​ള്‍, പാ​ര്‍ല​മെ​ന്‍റ​റി രം​ഗ​ത്തു​ള്ള മി​ക​വാ​ര്‍ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍, ഭ​ര​ണ, ഭ​ര​ണേ​ത​ര രം​ഗ​ങ്ങ​ളി​ലെ സം​ഭാ​വ​ന​ക​ള്‍, ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍, മ​തേ​ത​ര​ത്വ​ത്തോ​ടു​ള്ള കൂ​റും വി​ശ്വാ​സ​വും, പി​കെ​വി യു​ടെ രാ​ഷ്്ട്രീ​യ പ്ര​വ​ര്‍ത്ത​ന​ത്തെ​യും പൊ​തു​പ്ര​വ​ര്‍ത്ത​ന​ത്തെ​യും അ​നു​ഭ​വ വേ​ദ്യ​മാ​ക്കു​ന്ന നി​സ്തൂ​ല വ്യ​ക്തി​ത്വം, പി​കെ​വിയു​ടെ സ്മ​ര​ണ​യോ​ട് നീ​തി പു​ല​ര്‍ത്തു​ന്ന ഇ​ത​ര പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് പൊ​തു​മാ​ന​ദ​ണ്ഡ​ങ്ങ​ള്‍.

നാ​മ​നി​ര്‍ദേ​ശ​ങ്ങ​ള്‍ 20നു ​മു​മ്പാ​യി സെ​ക്ര​ട്ട​റി, പി​കെ​വി സെന്‍റര്‍ ഫോ​ര്‍ ഹ്യു​മ​ന്‍ ഡെ​വ​ല​പ്പ്‌​മെന്‍റ് ആ​ന്‍ഡ് ക​ള്‍ച്ച​റ​ല്‍ അ​ഫ​യേ​ഴ്സ് കി​ട​ങ്ങൂ​ര്‍ 686572 എ​ന്ന വി​ലാ​സ​ത്തി​ലോ, kvcentrekidangoor@ gmail.com എ​ന്ന ഇ ​മെ​യി​ലി​ലോ അ​യ​ച്ചുത​രേ​ണ്ട​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.