ചമ്പക്കുളം മൂലം ജലോത്സവത്തിൽ ആയാപറമ്പ് വലിയദിവാൻജി ഒന്നാമൻ
ചമ്പക്കുളം മൂലം ജലോത്സവത്തിൽ  ആയാപറമ്പ് വലിയദിവാൻജി ഒന്നാമൻ
Sunday, June 23, 2024 1:16 AM IST
ച​ന്പ​ക്കു​ളം: ച​മ്പ​ക്കു​ളം മൂ​ലം ജ​ലോ​ത്സ​വ​ത്തി​ൽ ആ​ല​പ്പു​ഴ ടൗ​ൺ ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ ആ​യാ​പ​റ​മ്പ് വ​ലി​യ​ദി​വാ​ൻ​ജി ചു​ണ്ട​ന് രാ​ജ​പ്ര​മു​ഖ​ൻ ട്രോ​ഫി.

ആ​വേ​ശോ​ജ്വ​ല​മാ​യ ഫൈ​ന​ലി​ൽ ന​ടു​ഭാ​ഗം ബോ​ട്ട്ക്ല​ബ്ബിന്‍റെ ന​ടു​ഭാ​ഗം ചു​ണ്ട​നെ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു പി​ൻ​ത​ള്ളി​യാ​ണ് ജോ​സ് ആ​റാം​ത്തും​പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ ടൗ​ൺ ക്ല​ബ് കി​രീ​ടം ഉ​യ​ർ​ത്തി​യ​ത്.

ച​മ്പ​ക്കു​ളം ബോ​ട്ട് ക്ല​ബ്ബിന്‍റെ ച​മ്പ​ക്കു​ളം ചു​ണ്ട​ൻ മൂ​ന്നാ​മ​ത് തു​ഴ​ഞ്ഞെ​ത്തി. ഒ​ന്നാം സ്ഥാ​നം നേ​ടി​യ ആ​യാ​പ​റ​മ്പ് വ​ലി​യ​ദി​വാ​ൻ​ജി ചു​ണ്ട​ന്‍റെ ക്യാ​പ്റ്റ​ന് ക​ള​ക്ട​ർ അ​ല​ക്സ് വ​ർ​ഗീ​സ് ട്രോ​ഫി കൈ​മാ​റി.

ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളു​ടെ ലൂ​സേ​ഴ്‌​സ് ഫൈ​ന​ലി​ൽ ച​ങ്ങം​ക​രി ന​ടു​ഭാ​ഗം ക്രി​സ്ത്യ​ൻ യൂ​ണി​യ​ന്‍റെ സെ​ന്‍റ് ജോ​ർ​ജ് ചു​ണ്ട​ൻ ഒ​ന്നാം സ്ഥാ​നം നേ​ടി. ഒ​ളി​മ്പ്യ​ൻ സെ​ബാ​സ്റ്റ്യ​ൻ സേ​വ്യ​റി​ന്‍റെ ക്യാ​പ്റ്റ​ൻ​സി​യി​ലാ​ണ് ച​ങ്ങം​ക​രി ക്ല​ബ് ച​മ്പ​ക്കു​ള​ത്താ​റ്റി​ൽ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​ത്. തോ​മ​സ് കെ.​ തോ​മ​സ് എം​എ​ൽ​എ ജ​ല​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.