ഇടുക്കി, വയനാട് പാക്കേജ്: ജില്ലാതല സാങ്കേതിക സമിതി
Thursday, July 18, 2024 3:25 AM IST
തിരുവനന്തപുരം: ഇടുക്കി, വയനാട് പാക്കേജുകളുമായി ബന്ധപ്പെട്ട് ജില്ലാ തല സാങ്കേതിക സമിതി രൂപീകരിക്കാൻ മന്ത്രിസഭാ തീരുമാനം.
ഇടുക്കി, വയനാട് വികസന പാക്കേജുകൾക്ക് കീഴിലുള്ള പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിനായി സാങ്കേതികാനുമതി നൽകുന്നതിനും ടെൻഡർ സ്വീകരിക്കുന്നതിനും പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കുന്നതിനും പാക്കേജുകൾക്ക് കീഴിലുള്ള പ്രവൃത്തികൾക്ക് ടെൻഡർ എക്സസ് അനുവദിക്കുന്നതിനുമായാണ് ജില്ലാ തല സാങ്കേതിക സമിതി രൂപീകരിക്കുക.