ചങ്ങനാശേരിയിലുള്ള കോളജിലേക്കു വിളിച്ച് മകള്‍ കോളജില്‍ ഉണ്ടെന്ന് ഉറപ്പിച്ച വീട്ടമ്മ വിവരം ചങ്ങനാശേരി പോലീസില്‍ അറിയിച്ചു. തുടർന്ന് കേസെടുത്ത പോലീസ് കോട്ടയം സൈബര്‍സെല്ലിനു കൈമാറുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
ചങ്ങനാശേരിയില്‍ 84 ലക്ഷവും തൃക്കൊടിത്താനത്ത് 16 ലക്ഷവും പോയതായി പരാതി ചങ്ങനാശേരി: വാട്ട്സാപ്പ് കോളില്‍ എത്തിയ സന്ദേശത്തിലൂടെ ചങ്ങനാശേരി സ്വദേശിയായ ഡോക്ടര്‍ക്ക് നഷ്ടമായത് 84 ലക്ഷം രൂപ. ഫോണിലൂടെ പണം നിക്ഷേപിച്ചാൽ ഇരട്ടിയാകുമെന്നു പറഞ്ഞു ലഭിച്ച കോള്‍ പ്രകാരം പണം അയച്ചാണ് ഡോക്ടര്‍ക്ക് ഭീമമമായ തുക നഷ്ടമായത്. രണ്ടാഴ്ച മുമ്പായിരുന്നു ഈ സംഭവം.
മാട്രിമോണിയല്‍ പരസ്യം സൈറ്റില്‍ നല്കിയ തൃക്കൊടിത്താനം സ്വദേശിയായ അറുപതുകാരനാണ് 16 ലക്ഷം നഷ്ടമായത്. വീഡിയോകോളിലെത്തിയ സുന്ദരിയായ യുവതി ഡോക്ടറാണെന്നും വിവാഹം ചെയ്യാന്‍ താത്പര്യമുണ്ടെന്നും പറഞ്ഞാണ് അറുപതുകാരനെ വശത്താക്കി പണം തട്ടിയത്.