‘അമ്മ’ എക്സിക്യൂട്ടീവ് പുനഃസംഘടിപ്പിക്കാന്‍ നീക്കം
Wednesday, December 11, 2024 1:22 AM IST
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ പിരിച്ചുവിട്ട ചലച്ചിത്ര താരസംഘടനയായ ‘ അമ്മ’ യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിക്കാന്‍ നീക്കം തുടങ്ങി.
മൂന്നര മാസത്തിനുശേഷം താരസംഘടനയെ പുനഃസംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് അഡ്ഹോക് കമ്മിറ്റി. അഡ്ഹോക് കമ്മിറ്റി നിയന്ത്രിക്കുന്ന ‘അമ്മ’ യുടെ കുടുംബസംഗമം ജനുവരി നാലിന് കൊച്ചി കടവന്ത്രയില്‍ നടക്കും.