കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ട പ്രതിക്ക് ശിക്ഷായിളവ്
Wednesday, December 11, 2024 1:22 AM IST
കൊച്ചി: കേരളത്തില്‍ ചാവേര്‍ ആക്രമണത്തിനു പദ്ധതിയിട്ടെന്ന കേസില്‍ എന്‍ഐഎ പ്രത്യേക കോടതി പത്തു വര്‍ഷത്തെ തടവിനു ശിക്ഷിച്ച പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കറിന് ഹൈക്കോടതി രണ്ടു വര്‍ഷത്തെ ശിക്ഷായിളവ് അനുവദിച്ചു.
യുഎപിഎ ചുമത്തി എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഭീകരസംഘടനയില്‍ അംഗമായ കുറ്റത്തിനും ഭീകരസംഘടനയെ പിന്തുണച്ചു പ്രവര്‍ത്തിച്ചതിനും വിധിച്ച പത്തു വര്‍ഷം വീതമുള്ള കഠിനതടവാണ് എട്ടു വര്‍ഷമായി കുറച്ച് ജസ്റ്റീസുമാരായ വി.രാജ വിജയരാഘവന്, ജോബിന് സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഉത്തരവിട്ടത്.