കുൽഗാമിൽ അഞ്ചു ഭീകരരെ വധിച്ചു
Monday, February 11, 2019 12:30 AM IST
ശ്രീനഗർ: കാഷ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാസേന അഞ്ച് ഹിസ്ബുൾ മുജാഹിദ്ദീൻ, ലഷ്കർ-ഇ തൊയ്ബ ഭീകരരെ വധിച്ചു. കെല്ലം ഗ്രാമത്തിൽ ഇന്നലെ രാവിലെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്.
വസീം അഹമ്മദ് റാത്തേർ, ആക്വിബ് നസീർ മിർ, പർവേസ് അഹമ്മദ് ഭട്ട്, ഇദ്രീസ് അഹമ്മദ് ഭട്ട്, സാഹിദ് അഹമ്മദ് പാറൈ എന്നിവരാണു കൊല്ലപ്പെട്ട ഭീകരർ. നിരവധി ആയുധങ്ങളും പ്രദേശത്തുനിന്നു പിടിച്ചെടുത്തു. ഏറ്റുമുട്ടലിനെത്തുടർന്ന് പ്രദേശത്ത് നാട്ടുകാരും സുരക്ഷാസൈനികരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.