പ്രതിപക്ഷനേതാവ് സ്ഥാനം രാജിവച്ചില്ലെന്നു രാധാകൃഷ്ണ വിഖേ പാട്ടീൽ
Wednesday, March 20, 2019 12:19 AM IST
മുംബൈ: താൻ മഹാരാഷ്ട്ര പ്രതിപക്ഷ നേതാവുസ്ഥാനം രാജിവച്ചുവെന്ന റിപ്പോർട്ടുകൾ രാധാകൃഷ്ണ വിഖേ പാട്ടീൽ നിഷേധിച്ചു. മകൻ സുജയ് ബിജെപിയിൽ ചേർന്നതിനു പിന്നാലെ രാധാകൃഷ്ണയും കോൺഗ്രസ് വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എൻസിപി അധ്യക്ഷൻ ശരത് പവാറിന്റെ കടുംപിടിത്തമാണു സുജയിന് അഹമ്മദ്നഗർ സീറ്റ് ലഭിക്കാതിരിക്കാൻ കാരണം.
അഹമ്മദ്നഗർ സീറ്റ് മകന് നല്കണമെന്നു കോൺഗ്രസ് നേതൃത്വത്തോടും ശരത് പവാറിനോടും രാധാകൃഷ്ണ അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ല. ബിജെപിയിൽ ചേർന്നത് സുജയിന്റെ വ്യക്തിപരമായ തീരുമാനമാണെന്നായിരുന്നു രാധാകൃഷ്ണ പറഞ്ഞത്.