കൃഷ്ണനഗർ രൂപതയ്ക്ക് ഡോ. തോമസ് ഡിസൂസ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ
Thursday, April 18, 2019 12:41 AM IST
ന്യൂഡൽഹി: കൃഷ്ണനഗർ രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി കോൽക്കത്ത ആർച്ച്ബിഷപ് ഡോ. തോമസ് ഡിസൂസയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. കൃഷ്ണനഗർ രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായിരുന്ന ബിഷപ് ജോസഫ് സോറൻ ഗോമസ് വിരമിച്ചതിനെത്തുടർന്നാണ് പുതിയ നിയമനമെന്ന് സിബിസിഐ പത്രക്കുറിപ്പിൽ അറിയിച്ചു. ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്നലെ വത്തിക്കാനിൽ നടന്നു.