പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിലെ പരിശോധന; തെരഞ്ഞെടുപ്പ് നിരീക്ഷകനെ തിരിച്ചയച്ചു
Tuesday, April 23, 2019 12:28 AM IST
ന്യൂഡൽഹി: ഒഡീഷയിലെ സാംബൽപുരിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിൽ പരിശോധന നടത്തിയ തെരഞ്ഞെടുപ്പ് നിരീക്ഷകനെ തിരിച്ചയയ്ക്കാൻ തീരുമാനം.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗരേഖകൾ പാലിക്കാത്തതിനാലാണ് ഐഎഎസ് ഉദ്യോഗസ്ഥനായ മുഹമ്മദ് മൊഹ്സിനെ കർണാടകത്തിലേക്കു തിരിച്ചയച്ചത്. പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിൽനിന്നു പെട്ടികൾ പുറത്തേക്കു കൊണ്ടുപോയതിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. തുടർന്നായിരുന്നു പരിശോധന. ഇതിന്റെ പേരിൽ 1996 കർണാടക കേഡർ ഉദ്യോഗസ്ഥനായ ഇദ്ദേഹത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്പൻഡ് ചെയ്യുകയായിരുന്നു. വിഐപികളുടെ സുരക്ഷയ്ക്കായുള്ള പ്രത്യേക സുരക്ഷാസേനയുടെ (എസ്പിജി) കീഴിലുള്ള വാഹനങ്ങൾ പരിശോധനയിൽനിന്ന് ഒഴിവാക്കിയിരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിക്കുന്നു.
ഉദ്യോഗസ്ഥന്റെ സസ്പെൻഷൻ തുടരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചു.