ഒഡീഷയിൽ അക്രമം: കോൺഗ്രസ് അധ്യക്ഷനു പരിക്ക്
Tuesday, April 23, 2019 12:28 AM IST
ഭുവനേശ്വർ: തെരഞ്ഞെടുപ്പിനു തലേന്ന് ഒഡീഷയിൽ അരങ്ങേറിയ അക്രമങ്ങളിൽ ഇലക്ഷൻ കമ്മീഷൻ മജിസ്ട്രേറ്റിനും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനും ബിജെഡി സ്ഥാനാർഥിക്കും പരിക്ക്. മജിസ്ട്രേറ്റിനെ അപമാനിച്ച സംഭവത്തിൽ ബിജെഡി സ്ഥാനാർഥിയെ അറസ്റ്റ് ചെയ്തു. ബിജെപി നിയമസഭാ സ്ഥാനാർഥിയുടെ കാറിനു നേരേ ബോംബേറുണ്ടായി. ആർക്കും പരിക്കേറ്റില്ല. മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന ഞായറാഴ്ചയാണ് അക്രമസംഭവങ്ങൾ ആരംഭിച്ചത്.