ബിഎസ്എഫ് ഇൻസ്പെക്ടർ പുഴയിൽ വീണു മരിച്ചു
Wednesday, August 21, 2019 12:19 AM IST
കോൽക്കത്ത: ബംഗ്ലാദേശ് അതിർത്തിയിൽ കന്നുകാലി കടത്തുകാരുമായുണ്ടായ സംഘർഷത്തിൽ ബിഎസ്എഫ് ഇൻസ്പെക്ടർ സഞ്ജയ്കുമാർ സാധു(35) പുഴയിൽ വീണു മരിച്ചു.
ആസാമിലെ ധുബ്രിയിൽ കാലിക്കടത്തുകാരെ പിടികൂടാൻ ശ്രമിക്കവേ ബ്രഹ്മപുത്ര നദിയിൽ വീണ് മരിക്കുകയായിരുന്നു. ബിഎസ്എഫ് ആറാം ബറ്റാലിയൻ അംഗമായിരുന്നു. മറ്റൊരു സംഭവത്തിൽ ബംഗാളിലെ ഗോബർദയിൽ കന്നുകാലിക്കടത്തുകാരനുമായുണ്ടായ പിടിവലിക്കിടെ ബിഎസ്എഫ് കോൺസ്റ്റബിൾ ആനന്ദ് ഒറാനു സ്വന്തം കൈത്തോക്കിൽനിന്നു വെടിയേറ്റു.