റായ്ബറേലിയിലെ ‘റോബിൻഹുഡ്’ അഖിലേഷ് സിംഗ് വിടവാങ്ങി
Wednesday, August 21, 2019 12:19 AM IST
ലക്നോ: റായ്ബറേലിയിലെ മുൻ എംഎൽഎ അഖിലേഷ് സിംഗ്(59) അന്തരിച്ചു. ലക്നോവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദരോഗ ബാധിതനായിരുന്നു.
അഖിലേഷ് സിംഗ് കോൺഗ്രസിന്റെ ജനകീയമുഖമായിരുന്നു. സാധാരണക്കാരന്റെ ഏതു പ്രശ്നത്തിലും അഖിലേഷ് മുൻനിരയിലുണ്ടായിരുന്നു. പാവപ്പെട്ടവർക്കായി നടത്തിയ പോരാട്ടങ്ങളുടെ ഭാഗമായി പല ക്രിമിനൽ കേസുകളിലും അകപ്പെട്ടതോടെയാണു റായ്ബറേലിയിലെ റോബിൻഹുഡ് എന്ന പേര് ലഭിച്ചത്.
1993 മുതൽ 2012 വരെഅഞ്ചു തവണ നിയമസഭാംഗമായി. ഓരോ തവണ കോൺഗ്രസ്, പീസ് പാർട്ടി ടിക്കറ്റിലും മൂന്നു തവണ സ്വതന്ത്രനായുമാണു വിജയിച്ചത്.
മൂത്തമകൾ അദിതി സിംഗ് റായ്ബറേലി(സദർ)യിലെ കോൺഗ്രസ് എംഎൽഎയാണ്.