പാക് ഷെൽ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു
Thursday, August 22, 2019 12:53 AM IST
ജമ്മു: നിയന്ത്രണരേഖയിൽ ജനവാസ കേന്ദ്രങ്ങൾക്കു നേർക്ക് പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ യുവാവ് കൊല്ലപ്പെട്ടു. മുഹമ്മദ് അദുൽ കരീം(22) ആണു കൊല്ലപ്പെട്ടത്. പൂഞ്ചിലെ മെൻധർ സെക്ടറിലെ ദബ്രാജ് ഗ്രാമത്തിൽ കരീമിന്റെ വീട്ടിൽ മോർട്ടാർ ഷെൽ പതിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ കരീമിനെ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരണം സംഭവിച്ചു. മെൻധർ, കൃഷ്ണ ഘട്ടി സെക്ടറുകളിൽ പാക് ആക്രമണം രൂക്ഷമായിരിക്കുകയാണ്.