ശാരദ ചിട്ടിതട്ടിപ്പ്: മുൻ കമ്മീഷണറുടെ അറസ്റ്റിനു സാധ്യത
Saturday, September 14, 2019 12:11 AM IST
കോൽക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസിൽ മുൻകോൽക്കത്ത പോ ലീസ് കമ്മീഷണർ രാജീവ്കുമാറിനോട് ഇന്നു ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് സിബിഐ നോട്ടീസ് നല്കി. ഇതോടെ രാജീവ്കുമാറിന്റെ അറസ്റ്റിനുള്ള സാധ്യതയേറി.
ഇന്നലെ വൈകുന്നേരം കോൽക്കത്തയിലെ രാജീവ്കുമാറിന്റെ വീട്ടിലെത്തിയാണു നോട്ടീസ് നല്കിയത്. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് രാജീവ്കുമാർ സമർപ്പിച്ച ഹർജി കൽക്കട്ട ഹൈക്കോടതി തള്ളിയിരുന്നു.