തൃണമൂൽ എംപിയുടെ വീട്ടിൽനിന്ന് 32 ലക്ഷം കണ്ടെടുത്തു
Saturday, September 21, 2019 12:15 AM IST
ന്യൂഡൽഹി:തൃണമൂൽ കോൺഗ്രസ് രാജ്യസഭാംഗം കെ.ഡി. സിംഗിന്റെ ഡൽഹിയിലെ ഔദ്യോഗിക വസതിയിലടക്കം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) നടത്തിയ റെയ്ഡിൽ 32 ലക്ഷം രൂപയും 10,000 ഡോളറും കണ്ടെടുത്തു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് സിംഗിനും അദ്ദേഹത്തിനു ബന്ധമുള്ള സ്ഥാപനങ്ങൾക്കും എതിരേ രണ്ടു കേസുകൾ ഇഡി അന്വേഷിക്കുന്നു.
ഡൽഹിയിലും ചണ്ഡിഗഡിലുമായി ഏഴു സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. സിംഗ് മുന്പു ചെയർമാനും ഇപ്പോൾ എമരിറ്റസ് ചെയർമാനുമായ ആൽക്കെമിസ്റ്റ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ പരിശോധന നടന്നു.