ഗുജറാത്തിലെ ബിജെപി എംഎൽഎയ്ക്ക് മൂന്നു മാസം തടവുശിക്ഷ
Friday, October 11, 2019 12:03 AM IST
പാലൻപുർ: മുനിസിപ്പാലിറ്റി ജീവനക്കാരന്റെ ജോലി തടസപ്പെടുത്തിയ കേസിൽ ഗുജറാത്തിലെ ബിജെപി എംഎൽഎ ശശികാന്ത് പാണ്ഡ്യക്ക് മൂന്നു മാസം തടവുശിക്ഷ.
21 വർഷം മുന്പു രജിസ്റ്റർ ചെയ്ത കേസിലാണു പാണ്ഡ്യ ശിക്ഷിക്കപ്പെട്ടത്. 500 രൂപ പിഴയടയ്ക്കാനും ദീസ അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് ഉത്തരവിട്ടു. ദീസ എംഎൽഎയാണ് ശശികാന്ത് പാണ്ഡ്യ.