ഫറൂഖ് അബ്ദുള്ളയുടെ സഹോദരിയും മകളും അറസ്റ്റിൽ
Wednesday, October 16, 2019 12:58 AM IST
ശ്രീനഗർ: മുൻ കാഷ്മീർ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ സഹോദരി സുരയ്യയും മകൾ സഫിയയും അറസ്റ്റിൽ. കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരേ പ്രതിഷേധപ്രകടനം നടത്തിയതിനാണു സുരയ്യ, സഫിയ എന്നിവരുൾപ്പെടെ ആറു പേരെ അറസ്റ്റ് ചെയ്തത്. കൈയിൽ കറുത്ത ബാൻഡ് അണിഞ്ഞ് പ്ലക്കാർഡ് ഏന്തിയായിരുന്നു പ്രകടനം. പിരിഞ്ഞുപോകാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും അതിനു തയാറാവാതെ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു.