അനധികൃത താമസക്കാരെ ഒഴിപ്പിക്കാൻ ആജ്മീർ ദർഗയിൽ പോലീസ് റെയ്ഡ്
Thursday, October 17, 2019 1:38 AM IST
ജയ്പുർ: ആജ്മീർ ദർഗയിൽ അനധികൃതമായി തങ്ങുന്നവരെ ഒഴിപ്പിക്കാൻ എല്ലാ രാത്രിയിലും രാജസ്ഥാൻ പോലീസ് പരിശോധന നടത്തും. പുതിയ നടപടിയുടെ ഭാഗമായി തിങ്കളാഴ്ച നടത്തിയ റെയ്ഡിൽ നൂറിലധികം അനധികൃത കിടപ്പുകാരെ ദർഗയുടെ പരിസരത്തുനിന്ന് പോലീസ് കണ്ടെത്തി ഒഴിപ്പിച്ചു.