മോശം കാലാവസ്ഥ: ഡൽഹിയിലേക്കുള്ള രാഹുൽഗാന്ധിയുടെ ഹെലികോപ്റ്റർ ഹരിയാനയിൽ ഇറക്കി
Friday, October 18, 2019 11:38 PM IST
ന്യൂഡൽഹി: മോശം കാലാവസ്ഥയെത്തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ ഡൽഹിയിലിറങ്ങേണ്ട ഹെലികോപ്റ്റർ ഹരിയാനയിലെ റേവാരിയിൽ അടിയന്തരമായി ഇറക്കി. ഹരിയാനയിലെ മഹേന്ദ്രഗഡിൽനിന്നു ഡൽഹിക്കു പോകുകയായിരുന്നു രാഹുൽ. പിന്നീട് ഇദ്ദേഹം റോഡ് മാർഗം ഡൽഹിക്കു പോയി. ഡൽഹിക്കു തിരിക്കും മുന്പ് റേവാരിയിലെ കോളജ് ഗ്രൗണ്ടിൽ 20 മിനിറ്റ് ചെലവഴിച്ച രാഹുൽ, കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ചു.