മുത്തലാക്ക്: മുസ്ലിം വ്യക്തി നിയമ ബോർഡ് സുപ്രീംകോടതിയിൽ
Tuesday, October 22, 2019 11:59 PM IST
ന്യൂഡൽഹി: മുത്തലാക്ക് ക്രിമിനൽ കുറ്റമാക്കിയ നിയമം ഭരണഘടനാവിരുദ്ധമെന്ന് ആരോപിച്ച് മുസ്ലിം വ്യക്തി നിയമ ബോർഡ് സുപ്രീംകോടതിയെ സമീപിച്ചു. മുത്തലാക്ക് ക്രിമിനൽ കുറ്റമാക്കിയതിലൂടെ ഭരണഘടനയുടെ 14, 15, 20, 21 വകുപ്പുകളുടെ ലംഘനമാണ് നടത്തുന്നത്.
കൂടാതെ, മുസ്ലിം വ്യക്തി നിയമത്തിലുള്ള കടന്നു കയറ്റമാണെന്നും ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ബോർഡിന്റെ അഭിഭാഷകൻ കമാൽ ഫറൂഖി ആരോപിച്ചു.
മുത്തലാക്ക് ക്രിമിനൽ കുറ്റമാക്കിയ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്തുള്ള ഹർജിയിൽ നേരത്തെ സുപ്രീംകോടതി കേന്ദ്ര സർക്കാരിനു നോട്ടീസയച്ചിരുന്നു. കേരളാ സമസ്ത ജമായത്തുൾ ഉല്മ നൽകിയ ഹർജി പരിഗണിച്ചായിരുന്നു കോടതിയുടെ നടപടി.