ലതാ മങ്കേഷ്കർ സാവധാനം സുഖംപ്രാപിക്കുന്നു
Tuesday, November 12, 2019 11:59 PM IST
മുംബൈ: ശ്വാസതടസം നേരിട്ടതിനെ തുടർന്ന് മുംബൈ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിക്കപ്പെട്ട ലതാ മങ്കേഷ്കറുടെ നില ഗുരുതരമാണെന്നും എന്നാൽ സാവധാനം നില മെച്ചപ്പെട്ടുവരുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
അതേസമയം ആരോഗ്യനില തൃപ്തികരമാണെന്നാണ് ലത മങ്കേഷ്കറുടെ പബ്ലിക് റിലേഷൻസ് ടീം അറിയിച്ചത്. തൊണ്ണൂറുകാരിയായ ലതയെ തിങ്കളാഴ്ച രാവിലെയാണ് ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.