പാർലമെന്ററി സമിതി അന്വേഷിക്കണം: രാഹുൽ
Friday, November 15, 2019 12:56 AM IST
ന്യൂഡൽഹി: റഫാൽ കേസിലെ വിധിയിലൂടെ സുപ്രീംകോടതി അന്വേഷണം നടത്താനുള്ള വലിയ വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി. റഫാൽ ഇടപാടിനെക്കുറിച്ച് സംയുക്ത പാർലമെന്ററി സമിതി അന്വേഷണം നടത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടു. സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കെ.എം ജോസഫ് റഫാൽ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തുന്നതിനുള്ള ഒരു വലിയ വാതിലാണ് തുറന്നിട്ടിരിക്കുന്നത്. എല്ലാ ഉറപ്പുകളോടും കൂടി അന്വേഷണം ആരംഭിക്കണം.
സംയുക്ത പാർലമെന്ററി സമിതിയും അന്വേഷിക്കണമെന്നും കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ചെയ്യാനാകും എന്നു ചൂണ്ടിക്കാട്ടി മൂന്നംഗ ബെഞ്ചിന്റെ വിധിയോട് വിയോജിപ്പ് പ്രകടിപ്പിക്കാതെയുള്ള ജസ്റ്റീസ് കെ.എം ജോസഫിന്റെ ഭിന്നവിധി ഉദ്ധരിച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്.