നിയന്ത്രണരേഖയിൽ സ്ഫോടനം; ജവാനു വീരമൃത്യു
Monday, November 18, 2019 12:23 AM IST
ജമ്മു: നിയന്ത്രണരേഖയിലുണ്ടായ സ്ഫോടനത്തിൽ ജവാൻ വീരമൃത്യു വരിച്ചു. രണ്ടു പേർക്കു പരിക്കേറ്റു. അഖ്നൂർ സെക്ടറിലെ പല്ലൻവാല മേഖലയിൽ കരസേനാ സംഘം പട്രോളിംഗ് നടത്തവേയായിരുന്നു സ്ഫോടനം. ഹവിൽദാർ സന്തോഷ്കുമാർ ആണു വീരമൃത്യു വരിച്ചത്. ഉത്തർപ്രദേശിലെ ആഗ്ര സ്വദേശിയാണ് ഇദ്ദേഹം.