തണുപ്പുകാലത്ത് ലഡാക്കിലേക്ക് പ്രത്യേക ഡീസൽ
Monday, November 18, 2019 12:23 AM IST
ന്യൂഡൽഹി: ലഡാക്കിലെ തണുത്ത കാലാവസ്ഥയിൽ ഉപയോഗിക്കാൻ സാധിക്കുന്ന പ്രത്യേക ഡീസൽ വിതരണം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ വീഡിയോ കോൺഫറൻസ് സംവിധാനം വഴി ഉദ്ഘാടനം ചെയ്തു.
പൂജ്യം ഡിഗ്രി സെൽഷസിൽ താഴെ അന്തരീക്ഷ ഊഷ്മാവ് എത്തുന്ന സ്ഥലങ്ങളിലെ വാഹനങ്ങളിൽ ഉപയോഗിക്കുന്ന തരത്തിലുള്ള പ്രത്യേക ഗ്രേഡ് ഡീസൽ ഇന്ത്യൻ ഓയിൽ കോർപറേഷനാണു വികസിപ്പിച്ചെടുത്തത്.
ബിഎസ്-ആറ് ഗ്രേഡിലുള്ളതാണ് പുതിയ ഇന്ധനം. കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ, ലഡാക്ക് എംപി ജമിയാംഗ് ടെസിറിംഗ് നമ്യാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.