രാജസ്ഥാനിൽ കോൺഗ്രസിനു മുന്നേറ്റം
Wednesday, November 20, 2019 12:43 AM IST
ജയ്പുർ: രാജസ്ഥാനിലെ നഗര തദ്ദേശസ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു മുന്നേറ്റം. തെരഞ്ഞെടുപ്പു നടന്ന 49 തദ്ദേശ സ്ഥാപനങ്ങളിൽ ഇരുപതിടത്ത് കോൺഗ്രസ് അധികാരമുറപ്പിച്ചു. ബിജെപിക്ക് ആറിടത്താണ് വിജയിക്കാനായത്. 23 തദ്ദേശസ്ഥാപനങ്ങളിൽ ആർക്കും ഭൂരിപക്ഷമില്ല.
കോൺഗ്രസ് 965 വാർഡുകളിൽ വിജയിച്ചപ്പോൾ ബിജെപി 736 വാർഡുകളിൽ വിജയം നേടി. 2,105 വാർഡുകളിലേക്കാണു തെരഞ്ഞെടുപ്പു നടന്നത്. ബിഎസ്പി 16 വാർഡുകളിലും സിപിഎം മൂന്നു വാർഡുകളിലും എൻസിപി രണ്ടു വാർഡുകളിലും വിജയിച്ചു.385 സ്വതന്ത്രരും വിജയിച്ചു. സ്വതന്ത്രരുടെ പിന്തുണയോടെ പത്തിടത്ത് ഭരണം പിടിക്കുമെന്ന് കോൺഗ്രസും ഒന്‍പതിടത്ത് അധികാരത്തിലെത്തുമെന്നും ബിജെപിയും പറഞ്ഞു.