കോൺഗ്രസ് സ്ഥാനാർഥിയുടെ വീട്ടിൽ ആദായനികുതി റെയ്ഡ്
Wednesday, December 4, 2019 11:59 PM IST
ബംഗളൂരു: കർണാടക ഉപതെരഞ്ഞെടുപ്പിലെ റാണെബെന്നൂർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി കെ.ബി. കോലിവാഡിന്റെ വീട്ടിൽ ആദായനികുതി വകുപ്പും എക്സൈസും സംയുക്തമായി റെയ്ഡ് നടത്തി. നിയമസഭാ മുൻ സ്പീക്കറായി കോലിവാഡിന്റെ റാണെബെന്നൂരിലെ വീട്ടിൽ ചൊവ്വാഴ്ച രാത്രിയാണ് റെയ്ഡ് നടന്നത്. പണവും മദ്യവും ശേഖരിച്ചുവച്ചിരിക്കുന്നതായി സൂചന ലഭിച്ചതിനെത്തുടർന്നാണ് റെയ്ഡ് നടത്തിയത്. റെയ്ഡിനെത്തുടർന്ന് പാർട്ടി പ്രവർത്തകർ പ്രതിഷേധിച്ചു.