നിർഭയ: ദയാഹർജി പിൻവലിക്കുന്നതായി പ്രതി
Sunday, December 8, 2019 12:29 AM IST
ന്യൂഡൽഹി: വധശിക്ഷയ്ക്കെതിരേ നൽകിയ ദയാഹർജി പിൻവലിക്കുന്നതായി ഡൽഹിയിലെ നിർഭയ കൂട്ടമാനഭംഗ കേസിലെ പ്രതി. കേസിലെ പ്രതി വിനയ് ശർമയാണ് രാഷ്ട്ര പതിക്ക് കത്തയച്ചത്. ദയാഹർജി ഉടൻ പിൻവലിക്കാൻ അനുമതി നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.
ആഭ്യന്തര വകുപ്പിന്റെ ദയാഹർജിയിൽ ഒപ്പുവെച്ചിട്ടില്ല. ഹർജി നൽകാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വിനയ് ശർമ കത്തിൽ വ്യക്തമാക്കി. നിർഭയ കേസിലെ പ്രതിയുടെ ദയാഹർജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിക്ക് ശിപാർശ നൽകിയിരുന്നു.