നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് വെടിവച്ചു കൊന്നു
Saturday, December 14, 2019 12:42 AM IST
ജമ്മു: അന്താരാഷ്ട്ര അതിർത്തിയിലൂടെ ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരനെ ബിഎസ്എഫ് വെടിവച്ചു കൊന്നു. സാംബ ജില്ലയിലായിരുന്നു സംഭവം. കനത്ത മഴയുടെയുടെ മറവിലായിരുന്നു പാക് പൗരൻ മാൻഗുതക് മേഖലയിൽ നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ചത്. മുന്നറിയിപ്പ് അവഗണിച്ച് മുന്നേറാൻ ശ്രമിച്ച പാക് പൗരനു നേർക്ക് ബിഎസ്എഫ് സംഘം വെടിയുതിർത്തു.