ഡൽഹിയിൽ 54 സീറ്റുകളിലേക്കു കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
Sunday, January 19, 2020 12:08 AM IST
ന്യൂഡൽഹി: ജനുവരി എട്ടിനാരംഭിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്ത് വിട്ട് കോൺഗ്രസ്. ആകെയുള്ള 70ൽ 54 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് കോൺഗ്രസ് ഇന്നലെ പ്രഖ്യാപിച്ചത്. ആംആദ്മി വിട്ടുവന്ന അൽക ലാംബ ചാന്ദ്നി ചൗക്കിലും ആദർശ് ശാസ്ത്രി അദ്ദേഹത്തിന്റെ നിലവിലെ മണ്ഡലമായ ദ്വാരകയിലും മത്സരിക്കും.
ബാക്കി സ്ഥാനാർഥികളെ എത്രയും വേഗം പ്രഖ്യാപിക്കുമെന്നു പാർട്ടി നേതൃത്വം അറിയിച്ചു. നേരത്തെ, ബിജെപി 57 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയും ആംആദ്മി 70 സീറ്റുകളിലേക്കുമുള്ള സ്ഥാനാർഥികളെയും പ്രഖ്യാപിച്ചിരുന്നു.