നിർഭയ: ഹർജി തിങ്കളാഴ്ചത്തേക്കു മാറ്റി
Friday, February 14, 2020 12:38 AM IST
ന്യൂഡൽഹി: നിർഭയ കേസിൽ പ്രതികളുടെ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഡൽഹി കോടതി തിങ്കളാഴ്ചത്തേക്കു മാറ്റി.
രാഷ്ട്രപതി ദയാഹർജി തള്ളിയതിനെതിരേ പ്രതി വിനയ് ശർമ നൽകിയ ഹർജി സുപ്രീംകോടതി പരിഗണിക്കുന്നുണ്ടെന്നും പവൻ ഗുപ്തയ്ക്ക് നിയമ നടപടികൾ ബാക്കിയാണെന്നും പ്രതികൾ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് കേസ് മാറ്റിയത്. വധശിക്ഷ എത്രയും വേഗം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നിർഭയയുടെ കുടുംബാംഗങ്ങൾ നൽകിയ ഹർജിയും മാറ്റിവച്ചു.