പടക്കനിർമാണശാലയിൽ പൊട്ടിത്തെറി: മൂന്നു പേർ മരിച്ചു
Thursday, February 20, 2020 12:22 AM IST
വിരുദ്നഗർ: തമിഴ്നാട്ടിലെ ഒരു പടക്കനിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്നുപേർ മരിച്ചു. നാലുപേർക്ക് പരിക്ക്. മരിച്ചവരിൽ 65 വയസുള്ള വീട്ടമ്മയും ഉൾപ്പെടുന്നു. വിരുദുനഗർ ജില്ലയിലെ സാത്തൂരിൽ പ്രവർത്തിക്കുന്ന പടക്കനിർമാണശാലയിലാണ് സ്ഫോടനം നടന്നത്. വിവിധ ഷെഡ്ഡുകളിലായി 30 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്.
ഇതിലെ ഒരു ഷെഡ്ഡിൽ പടക്കം നിർമിക്കുന്നതിനുള്ള രാസവസ്തുക്കൾ യോജിപ്പിക്കുന്നതിനിടെയും പൊതിയുന്പോഴുമായിരുന്നു സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ മൂന്നു ഷെഡ്ഡുകൾ പൂർണമായി തകർന്നുവെന്ന് പോലീസ് പറഞ്ഞു.