സിവിസിയായി സഞ്ജയ് കോഠാരിയെ നിർദേശിച്ചു
Thursday, February 20, 2020 12:54 AM IST
ന്യൂഡൽഹി: കേന്ദ്ര വിജിലൻസ് കമ്മീഷണറായി സഞ്ജയ് കോഠാരിയുടെയും ചീഫ് ഇൻഫർമേഷൻ ഓഫീസറായി ബിമൽ ജുൽക്കയുടെയും പേരുകൾ പ്രധാനമന്ത്രി മോദി അധ്യക്ഷനായ സമിതി നിർദേശിച്ചു. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരാണ് ഇരുവരും. സുരേഷ് പട്ടേലിനെ വിജിലൻസ് കമ്മീഷണറായും അനിത് പണ്ഡോവയെ ഇൻഫർമേഷൻ കമ്മീഷണറായും നിയമിച്ചിട്ടുണ്ട്.
ഇരുവരുടെയും നിയമനത്തിനെതിരേ കോണ്‍ഗ്രസ് രംഗത്തെത്തി. സഞ്ജയ് കോഠാരിയുടെ പേര് ഷോർട്ട് ലിസ്റ്റിൽ ഇല്ലായിരുന്നു എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. നടപടിക്രമങ്ങൾ തെറ്റിച്ചാണ് സഞ്ജയ് കോഠാരിയുടെ പേര് പ്രധാനമന്ത്രി ഉയർത്തിക്കൊണ്ടു വന്നതെന്നു സമതിയിലുള്ള തിവാരി ആരോപിച്ചു. നിയമനത്തിനെതിരേ കോണ്‍ഗ്രസ് കോടതിയെ സമീപിക്കുമെന്നും മനീഷ് തിവാരി പറഞ്ഞു.