മരണവാറണ്ടിന് സ്റ്റേ
Thursday, February 20, 2020 11:14 PM IST
ന്യൂഡൽഹി: ഗുജറാത്തിൽ മൂന്നര വയസുകാരിയെ മാനഭംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ മരണവാറണ്ട് സുപ്രീംകോടതി സ്റ്റേ ചെയ്തു. വധശിക്ഷയ്ക്കെതിരേ അപ്പീൽ നൽകുന്നതിനു മതിയായ കാലയളവ് നൽകിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്.
ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെതിരേ അപ്പീൽ നൽകുന്നതിനു 60 ദിവസം നിയമാനുസൃതമായി നിർണിയിച്ചിരിക്കേ, 33 ദിവസം മാത്രമേ നൽകിയുള്ളൂയെന്നും അതിനു ശേഷം മരണവാറണ്ട് പുറപ്പെടുവിക്കുകയായിരുന്നെന്നും കുറ്റവാളിയായ അനിൽ യാദവ് വാദിച്ചു. ഇതു കണക്കിലെടുത്ത് കോടതി മരണവാറണ്ട് സ്റ്റേ ചെയ്യുകയായിരുന്നു.