ശ്രീനഗർ വിമാനത്താവളത്തിന്റെ സുരക്ഷ സിഐഎസ്എഫ് ഏറ്റെടുത്തു
Thursday, February 27, 2020 12:12 AM IST
ശ്രീനഗർ: കാഷ്മീരിലെ ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷ സിഐഎസ്എഫ് ഏറ്റെടുത്തു.
ശ്രീനഗർ വിമാനത്താവളത്തിൽ ജോലി ചെയ്തിരുന്ന ഡിവൈഎസ്പി ദേവീന്ദർ സിംഗ് ഭീകരരെ കടത്തിയതിന് അറസ്റ്റിലായി ആറാഴ്ചയ്ക്കുശേഷമാണു സിഐഎസ്എഫ് സുരക്ഷ ഏറ്റെടുത്തത്. ജനുവരി 11നായിരുന്നു ദേവീന്ദർ സിംഗ് അറസ്റ്റിലായത്. 500 സിഐഎസ്എഫ് ജവാന്മാരെയാണ് ശ്രീനഗർ വിമാനത്താവളത്തിൽ വിന്യസിച്ചിട്ടുള്ളത്.