നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്ത 110 പേർക്കുകൂടി തമിഴ്നാട്ടിൽ കോവിഡ്
നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്ത  110 പേർക്കുകൂടി തമിഴ്നാട്ടിൽ കോവിഡ്
Thursday, April 2, 2020 1:21 AM IST
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു നി​സാ​മു​ദീ​ൻ ത​ബ് ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത 110 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ത​മി​ഴ്നാ​ട്ടി​ൽ ഒ​രു ദി​വ​സം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്. ഇ​തോ​ടെ ത​മി​ഴ്നാ​ട്ടി​ൽ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 234 ആ​യി.
ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു ത​ബ് ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത 190 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

ചൊ​വ്വാ​ഴ്ച ത​മി​ഴ്നാ​ട്ടി​ൽ 80 പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ൽ ഓ​രോ മ്യാ​ൻ​മ​ർ, ഇ​ന്തോ​നേ​ഷ​ൻ പൗ​ര​ന്മാ​രും ഉ​ൾ​പ്പെ​ടു​ന്നു. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 28 പേ​ർ കോ​യ​ന്പ​ത്തൂ​ർ ജി​ല്ല​ക്കാ​രാ​ണ്.


തേ​നി(20), ദി​ണ്ഡി​ഗ​ൽ(17), മ​ധു​ര(9), തി​രു​പ്പ​ത്തൂ​ർ(7), ചെ​ങ്ങ​ൽ​പേ​ട്ട്(7), തി​രു​നെ​ൽ​വേ​ലി(​ആ​റ്), ശി​വ​ഗം​ഗ(​അ​ഞ്ച്) എ​ന്നി​ങ്ങ​നെ​യാ​ണു മ​റ്റു ജി​ല്ല​ക​ളി​ലെ രോ​ഗി​ക​ൾ. മ​ഹാ​രാ​ഷ്ട്ര​യും കേ​ര​ള​വും ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും അ​ധി​കം കോ​വി​ഡ് രോ​ഗി​ക​ളു​ള്ള​ത് ത​മി​ഴ്നാ​ട്ടി​ലാ​ണ്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് 1500 പേ​രാ​ണു നി​സാ​മു​ദീ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​തി​ൽ 1103 പേ​രെ തി​രി​ച്ച​റി​ഞ്ഞു. ഇ​വ​രി​ൽ 658 പേ​രു​ടെ സാം​പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.