നിസാമുദീൻ സമ്മേളനം: ശ്രീലങ്ക മുന്നറിയിപ്പു നൽകിയിരുന്നു
Sunday, April 5, 2020 12:45 AM IST
ന്യൂഡൽഹി: ശ്രീലങ്കയിൽനിന്നുള്ള ഒരു വിഭാഗത്തിന്റെ സാന്നിധ്യം ഡൽഹി നിസാമുദിനീൽ ഉള്ളതായി കേന്ദ്രസർക്കാരിന് ശ്രീലങ്കൻ സർക്കാർ മുന്നറിയിപ്പു നൽകിയിരുന്നതായി വിവരം. കേന്ദ്രസർക്കാരിന് ഇതു സംബന്ധിച്ച് കൃത്യമായ മുന്നറിയിപ്പു നൽകിയിരുന്നതായാണ് ടൈംസ് നൗ ചാനൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ ഈസ്റ്റർ കാലത്ത് ശ്രീലങ്കയിൽ നിരവധിപ്പേരുടെ മരണത്തിനിടയാക്കിയ സംഘടനയിൽപ്പെട്ടവരുടെ സാന്നിധ്യം ഈ സമയത്ത് ഇന്ത്യയിലും ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. ഇക്കാര്യം സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും സ്ഥാനപതികൾ തമ്മിൽ ആശയവിനിമയം നടത്തിയിരുന്നതായും ടൈംസ് നൗ റിപ്പോർട്ട് ചെയ്തു.