കോവിഡിനെ തടയാൻ ഡൽഹിയുടെ ഫൈവ് ടി പദ്ധതി
Wednesday, April 8, 2020 12:00 AM IST
ന്യൂഡൽഹി: കോവിഡ് വ്യാപനം തടയുന്നതിനായി ഫൈവ് ടി പദ്ധതി പ്രഖ്യാപിച്ച് അരവിന്ദ് കേജരിവാൾ സർക്കാർ. ടെസ്റ്റിംഗ്, ട്രെയ്സിംഗ്, ട്രീറ്റ്മെന്റ്, ടീംവർക്ക്, ട്രാക്കിംഗ് എന്നിവ യോജിപ്പിച്ചാണ് ഫൈവ് ടി പദ്ധതി രൂപീകരിച്ചത്. ഐസിഎംആറുമായി ചർച്ച ചെയ്താണു സർക്കാരിന്റെ നടപടി. നിസാമുദീനിലെ മത സമ്മേളനത്തിൽ പങ്കെടുത്തവർ അടക്കം 30,000 പേർക്ക് രോഗബാധയുണ്ടായിട്ടുണ്ടെന്ന വിലയിരുത്തലിലാണ് സർക്കാർ നടപടിയെടുത്തത്.