വിഖ്യാത ഗായിക ശ്യാമള ജി. ഭാവെ അന്തരിച്ചു
Saturday, May 23, 2020 12:11 AM IST
ബം​​​​ഗ​​​​ളൂ​​​​രു: ഹി​​​​ന്ദു​​​​സ്ഥാ​​​​നി-​​​​ക​​​​ർ​​​​ണാ​​​​ട​​​​ക സം​​​​ഗീ​​​​ത​​​​ശാ​​​​ഖ​​​​ക​​​​ളി​​​​ൽ ഒ​​​​രു​​​​പോ​​​​ലെ പ്രാ​​​​വീ​​​​ണ്യം നേ​​​​ടി​​​​യ വി​​​​ഖ്യാ​​​​ത ഗാ​​​​യി​​​​ക ശ്യാ​​​​മ​​​​ള ജി. ​​​​ഭാ​​​​വെ(79) അ​​​​ന്ത​​​​രി​​​​ച്ചു. ഹൃ​​​​ദ​​​​യാ​​​​ഘാ​​​​ത​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ വ​​​​സ​​​​തി​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 7.15നാ​​​​യി​​​​രു​​​​ന്നു അ​​​​ന്ത്യം. അ​​​​വി​​​​വാ​​​​ഹി​​​​ത​​​​യാ​​​​ണ്.

അ​​​​ന്ത​​​​രി​​​​ച്ച പി​​​​താ​​​​വ് ഗോ​​​​വി​​​​ന്ദ വി​​​​ട്ട​​​​ൽ ഭാ​​​​വെ​​​​യാ​​​​ണ് ഹി​​​​ന്ദു​​​​സ്ഥാ​​​​നി സം​​​​ഗീ​​​​ത​​​​ത്തി​​​​ൽ ശ്യാ​​​​മ​​​​ള​​​​യു​​​​ടെ ഗു​​​​രു. എ. ​​​​സു​​​​ബ്ബ​​​​യ്യ, ബി. ​​​​ദൊ​​​​രൈ​​​​സ്വാ​​​​മി എ​​​​ന്നി​​​​വ​​​​രാ​​​​ണ് ക​​​​ർ​​​​ണാ​​​​ട​​​​ക സം​​​​ഗീ​​​​ത​​​​ത്തി​​​​ലെ ഗു​​​​രു​​​​ക്ക​​​​ന്മാ​​​​ർ. ശ്യാ​​​​മ​​​​ള​​​​യു​​​​ടെ അ​​​​മ്മ ല​​​​ക്ഷ്മി ഭാ​​​​വെ ക​​​​ർ​​​​ണാ​​​​ട​​​​ക സം​​​​ഗീ​​​​ത​​​​ജ്ഞ​​​​യാ​​​​യി​​​​രു​​​​ന്നു. ആ​​​​റാം വ​​​​യ​​​​സി​​​​ൽ ഒ​​​​രു സം​​​​ഗീ​​​​താ​​​​ലാ​​​​പ​​​​ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ വിജ​​​​യി​​​​ച്ച ശ്യാ​​​​മ​​​​ള 12 വ​​​​യ​​​​സു​​​​മു​​​​ത​​​​ൽ വേ​​​​ദി​​​​ക​​​​ളി​​​​ൽ സ്ഥി​​​​രം ഗാ​​​​യി​​​​ക​​​​യാ​​​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.